March 27, 2023

തലയുടെ മധ്യഭാഗത്തേറ്റ പരുക്കാണ് മരണകാരണം : പോലീസ് അന്വേഷണം ആരംഭിച്ചു

IMG-20230214-WA0032.jpg
പുതാടി : പൂതാടിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികൻ്റെ മരണത്തിൽ ദുരൂഹത.
പൊലീസ് അന്വേഷണം ആരംഭിച്ചു.പൂതാടി വട്ടക്കുളത്തിൽ രവി (72) യുടെമരണത്തിലാണ്  ദുരൂഹത ആരോപിക്കുന്നത്.
ശനിയാഴ്ച വൈകിട്ട്  രവിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുൻപ് രണ്ട് തവണ ഇയാൾ  ആത്മഹത്യ ശ്രമം നടത്തിയിരുന്നു. വായിൽ നിന്ന് നുരയും പതയും വന്നതിനാൽ ആത്മഹത്യയാണെന്നാണ് നാട്ടുകാർ കരുതിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയുടെ മധ്യഭാഗത്തേറ്റ പരുക്കാണ് മരണകാരണം എന്നാണ് പറയുന്നത്. ഇതാണ് ദുരൂഹതക്കിടയാക്കിയത്. സംഭവത്തെ തുടർന്ന് ഡോഗ് സ്ക്വാഡും വിരലടായാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനടത്തി.
മക്കൾ ജോലി സ്ഥലത്തായതിനാൽ രവി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *