September 9, 2026

പത്മശ്രീ ചെറുവയൽ രാമന് കേരള ബാങ്കിൻ്റെ സ്നേഹാദരം : നാളെ ഒരു ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകും

0
IMG_20230214_164145.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:പത്മശ്രീ അവാർഡ് നേടിയ നെല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും ജില്ലയിലെ മുതിർന്ന സഹകാരിയും പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ  ചെറുവയൽ രാമനെ കേരള സംസ്ഥാന സഹകരണ ബാങ്ക് നാളെ (ഫെബ്രുവരി 15) ആദരിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ചെറുവയൽ രാമൻ്റെ കമ്മനയിലെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ  കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും മൊമൻ്റോയും നൽകും. വൈസ് പ്രസിഡൻറ് എം കെ കണ്ണൻ, ഡയറക്ടർമാരായ പി ഗഗാറിൻ, ഇ രമേശ് ബാബു, അഡ്വ. ജി.ലാലു, സാബു അബ്രഹാം, എസ് ഹരിശങ്കർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി എസ് രാജൻ, എക്സിക്യൂട്ടീവ് ഡയറക്ടർ  കെ സി സഹദേവൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി പ്രദീപ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *