ദാറുല്‍ ഫലാഹില്‍ ഇസ്‌ലാമിയ്യ മുപ്പതാം വാര്‍ഷിക സനദ് ദാന സമ്മേളനം ഫെബ്രുവരി 24, 25, 26 തീയതികളില്‍

കല്‍പ്പറ്റ: ദാറുല്‍ ഫലാഹില്‍ ഇസ്‌ലാമിയ്യ മുപ്പതാം വാര്‍ഷിക സനദ് ദാന സമ്മേളനം ഫെബ്രുവരി 24, 25, 26 തീയതികളില്‍ കല്‍പ്പറ്റ ദാറുല്‍ ഫലാഹ് ക്യാമ്പസില്‍ നടക്കും. നൂറോളം വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദ ദാനം ചടങ്ങില്‍ നടക്കും. 24 ന് വൈകുന്നേരം നാല് മണിക്ക് ഫലാഹ് നഗറില്‍ സമ്മേളനത്തിന് തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന പതാക ജാഥ ഇന്ന്. സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്ന മുപ്പത് പതാകകളില്‍ ഒന്ന് മദീനത്ത് നിന്നും മറ്റ് 29 പതാകകള്‍ ജില്ലയിലെ മഖാമുകള്‍ സിയാറത്ത് ചെയ്തതിന് ശേഷം വാഹനജാഥയായി നഗരിയില്‍ എത്തിക്കും. തുടര്‍ന്ന് ജില്ലയിലെ പ്രാസ്ഥാനിക സ്ഥാപനങ്ങളിലെ മുപ്പത് പ്രമുഖര്‍ ചേര്‍ന്ന് വാനിലുയര്‍ത്തും.
24ന് വൈകുന്നേരം നാലിന് ടി സിദ്ദിഖ് എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന ആത്മീയ സമ്മേളനത്തിന് കുഞ്ചിലം തങ്ങള്‍ നേതൃത്വം നല്‍കും. 25ന് രാവിലെ നടക്കുന്ന വിദ്യാര്‍ഥി സമ്മേളനത്തിന് അനസ് അമാനി പുഷ്പഗിരി ക്ലാസിന് നേതൃത്വം നല്‍കും. വൈകുന്നേരം ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂരിന്റെ നേതൃത്വത്തില്‍ മതപ്രഭാഷണവും നടക്കും. 26ന് നടക്കുന്ന സമാപന സമ്മേളനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ കെ അഹമ്മദ് മുസ്്ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിക്കും. പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞയമു മുസ്്‌ലിയാര്‍, പി ഹസ്സന്‍ മുസ്്‌ലിയാര്‍, കെ സി അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് സനദ് ദാനം നിര്‍വഹിക്കും.സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, സയ്യിദ് ത്വാഹിര്‍ ഖാദിരി അല്‍ ജീലാനി വെല്ലൂര്‍, സയ്യിദ് ബാക്കിര്‍ ഖാദിരി അല്‍ ജീലാനി വെല്ലൂര്‍, ഡോ. ബഷീറുല്‍ ഹഖ് അല്‍ ഖുറൈശി വെല്ലൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും.സമ്മേളനത്തിന്റെ ഭാഗമായി ഐക്യദാര്‍ഢ്യ സമ്മേളനം 18ന് അബൂദാബിയില്‍ നടക്കും. സയ്യിദ് ബായാര്‍ തങ്ങള്‍, ദാറുല്‍ ഫലാഹ് പ്രിന്‍സിപ്പള്‍ കെ സി അബൂബക്കര്‍ ഹസ്രത്ത്, ജനറല്‍ സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി, ഉമര്‍ സഖാഫി ചെതലയം, സി പി അബ്ദുറഹ്മാന്‍ ഹാജി ബനിഹാസ് ബേക്ക് തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലും പ്രാദേശികമായി ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കെ കെ മുഹമ്മദലി ഫൈസി, കെ സി അബൂബക്കര്‍ ഹസ്രത്ത്, ഉമര്‍ സഖാഫി, സയ്യിദ് മുത്തുക്കോയ തങ്ങള്‍, ബീരാന്‍കുട്ടി, നസീര്‍ കോട്ടത്തറ, അബി ഉക്കാശ നഈമി, ഹബീബ് നൂറാനി, കബീര്‍ ചുണ്ട എന്നിവര്‍ പങ്കെടുത്തു.



Leave a Reply