എസ് വൈ എസ് മേപ്പാടി സോൺ യൂത്ത് പാർലമെൻറ് പ്രൗഢമായി

ചുണ്ടേൽ: സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ ചുണ്ടയിൽ നടന്ന എസ് വൈ എസ് മേപ്പാടി സോൺ യൂത്ത് പാർലമെൻറ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കെ ഓ അഹ്മദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. ടി സിദ്ദീഖ് എം എൽ എ മുഖ്യാതിധിയായി.സോൺ പ്രസിഡണ്ട് ഹാരിസ് ലത്തീഫി അധ്യക്ഷത വഹിച്ചു. സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം, സോഷ്യൽ ആക്ടിവിസം, കൃഷി, തൊഴിൽ, സംരംഭകത്തം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, പ്രാദേശിക വികസന കാഴ്ചപ്പാടുകൾ, ലിബറൽ മോഡേണിറ്റി എന്നീ സെഷനുകളിൽ അബ്ദുള്ള മുസ്ലിയാർ ചേറൂര്, ബഷീർ സഅദി നെടുങ്കരണ, എസ് അബ്ദുല്ല, മുഹമ്മദലി സഖാഫി പുറ്റാട്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷ്, ജമാൽ സഅദി പള്ളിക്കൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ മമ്മൂട്ടി, ഡോക്ടർ നൗഫൽ അസ്ഹരി, ഷക്കീർ അരിമ്പ്ര, എസ് ഷറഫുദ്ദീൻ, സി ടി അബ്ദുല്ലത്തീഫ് എന്നിവർ നേതൃത്വം നൽകി.മുഹ്യുദ്ധിൻ സഖാഫി ചൂരൽമല സ്വാഗതവും നിശാദ് കോട്ടത്തറവയൽ നന്ദിയും പറഞ്ഞു.



Leave a Reply