വിശ്വാനാഥന്റെ വീട് ജില്ലാകളക്ടര്‍ സന്ദര്‍ശിച്ചു

കൽപ്പറ്റ : കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ അഡ്‌ലെഡ് പാറവയല്‍ കോളനിയില്‍ വിശ്വനാഥന്റെ വീട് ജില്ലാ കളക്ടര്‍ എ.ഗീത സന്ദര്‍ശിച്ചു. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെയും കുടുംബാംഗങ്ങളെയും ജില്ലാ കളക്ടര്‍ ആശ്വസിപ്പിച്ചു .എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകി, വൈത്തിരി തഹസില്‍ദാര്‍ എം.എസ്. ശിവദാസന്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍. സന്തോഷ്‌കുമാര്‍, ടി.ഇ.ഒ ജംഷിദ് ചെണ്ടംതൊടിയില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.



Leave a Reply