പള്ളിക്കുന്ന് ലൂർദ്ദ് മാതാ ദേവാലയ തിരുനാൾ ഫെബ്രുവരി 18ന് സമാപിക്കും

പള്ളിക്കുന്ന് : പള്ളിക്കുന്ന് ലൂർദ്ദ് മാതാ ദേവാലയ തിരുനാൾ എട്ടാമിടത്തോട് കൂടി ഫെബ്രുവരി 18ന് സമാപിക്കും. രാവിലെ 7 മണിക്ക് ജപമാലയും ഫാ. ജെറാൾഡ് ജോസഫ് വാഴ് വേലിൽ നയിക്കുന്ന ദിവ്യബലിയും നടക്കും. 10മണിക്ക് റവ. ഡോ. അലോഷ്യസ് കളങ്ങര നയിക്കുന്ന രോഗശാന്തി ശുശ്രുഷയും ദിവ്യബലിയും നൊവേനയും തുടർന്ന് നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. വൈകുന്നേരം 4-30 മുകളിലെ ഗ്രോട്ടോയിൽ നിന്ന് കൊടിയിറക്കി ആഘോഷമായി ദേവാലയത്തിലേക്ക് കൊണ്ടുവരും .
വൈകുന്നേരം 5 മണിക്ക് ജപമാല ദിവ്യബലി നൊവേന വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ മാത്യു കല്ലിങ്കൽ നയിക്കുന്ന ആഘോഷപൂർവ്വമായ ദിവ്യബലി സ്റ്റേജിൽ നടക്കും.ശേഷം ദേവാലയത്തിന് ചുറ്റും നടക്കുന്ന സമാപനപ്രദക്ഷിണവും നടയടയ്ക്കൽ ചടങ്ങും നടക്കും. 'ആരും കൊതിക്കുന്ന മണ്ണ്'വയനാട് സാന്ദ്രതയുടെ സാമൂഹ്യ നാടകവും ഉണ്ടായിരിക്കും.
പതിനെട്ടാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തുന്നതാണ്. പള്ളിവക സ്ഥലത്ത് നടത്തുന്ന വാഹന പാർക്കിങ്ങിന് തിരുന്നാൾ അവസരത്തിൽ ഒരു ഫീസും വാങ്ങിയിട്ടില്ല ഇനി പതിനെട്ടാം തീയതി വാങ്ങുകയും ഇല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.



Leave a Reply