കേരളത്തിലേത് സർക്കാർ സ്‌പോൺസേർഡ് ആദിവാസി വംശഹത്യ

കൽപ്പറ്റ: കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് ആദിവാസി വംശഹത്യയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ. കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം വയനാട് പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തികരോട് സംസാരിക്കുകകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ ഭരണത്തിൽ ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു . 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 35 ആദിവാസി യുവാക്കളാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മിക്ക കേസുകളിലും പ്രതികളായി വരുന്നവർ സിപിഎമ്മുകാരോ അവരുമായി ബന്ധപ്പെട്ടവരോ ആണ്. അതുകൊണ്ടുതന്നെ ഒറ്റ കേസിൽ പോലും പ്രതികളെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിയ്ക്കുകയോ ചെയ്തിട്ടില്ല. ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആദിവാസി പീഢന നിരോധന നിയമം പോലുള്ള ശക്തമായ നിയമങ്ങൾ ഉണ്ടായിട്ടുപോലും പ്രതികൾ രക്ഷപ്പെടുന്ന സ്ഥിതിയാണുള്ളത്. പട്ടികവർഗ്ഗ പീഡന നിയപ്രകാരം വിശ്വനാഥൻ കൊലക്കേസ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. കുടുംബത്തിന് നിയമപ്രകാരമുള്ള 8 ലക്ഷം രൂപ ധനസഹായം അനുവദിക്കണം. ആശ്രിതർക്ക് ജോലി നൽകണം. പെൻഷൻ മുടങ്ങാതെ നൽകണം. കൂടാതെ ഭരണഘടന അനുശാസിക്കുന്നത് പോലെ കുടുബത്തിന് ജീവിക്കാനുള്ള സാഹര്യം ഉണ്ടാക്കണം. എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മധുവിന്റെ കേസ് പോലെ വിശ്വനാഥന്റെ കേസും അട്ടിമറിക്കുമെന്ന ആശങ്കയാണ് പൊതുസമൂഹത്തിനുള്ളത്. വിശ്വനാഥനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരസ്യപ്പെടുത്താൻ പോലീസ് തയ്യാറാവണം. സിപിഎം തിരുകിക്കയറ്റിയവരാണ് സെക്ക്യൂരിറ്റി ജീവനക്കാർ. അവരെ സംരക്ഷിക്കുന്നതിനാണ് പോലീസ് കേസ് അട്ടിമറിക്കുന്നത്. പ്രതികളെ പിടികൂടി ശിക്ഷിക്കുവാനും വിശ്വനാഥന്റെ 1 കുടുംബത്തെ സംരക്ഷിക്കുവാനും സർക്കാർ തയ്യാറാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ പള്ളിയറ രാമൻ, കെ.പി. മധു, കെ. ശ്രീനിവാസൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply