വാകയാട് ജലസേചന പദ്ധതി ഉദ്ഘാടനം 20 ന്
പനമരം : സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പനമരം പഞ്ചായത്തിലെ വാകയാട് ജലസേചന പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് 2 ന് വാകയാട് പമ്പ് ഹൗസ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത തുടങ്ങിയവര്‍ പങ്കെടുക്കും.
വാകയാട്, മാതോത്ത് പൊയില്‍ ഭാഗങ്ങളിലെ കര്‍ഷകരുടെ ചിരകാലാഭിലാഷമാണ് വാകയാട് ജലസേചന പദ്ധതി. പ്രദേശത്തെ 177 ഹെക്ടര്‍ കൃഷി സ്ഥലത്ത് ജലമെത്തിക്കാനും 250 ല്‍പരം കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് കൃഷിയിറക്കാനും പദ്ധതിയിലൂടെ സാധിക്കും. ജല വിഭവ വകുപ്പ് 4 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.






Leave a Reply