കർണാടക നിർമ്മിത വിദേശമദ്യവുമായി യുവാവ് പിടിയിൽ

ബാവലി : ബാവലിയിൽ കർണാടക മദ്യവേട്ട ചെക്ക്പോസ്റ്റ് കടത്തിവെട്ടിച്ചുകൊണ്ടുപോകാൻ ശ്രമിച്ച മദ്യവുമായി ഒരാൾ പിടിയിൽ. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയുമായി സഹകരിച്ച് വാഹന പരിശോധന നടത്തിവരവെ കെ എൽ 58 ക്യു 6591 നമ്പർ ടാറ്റാ മാജിക് ഐറിസ് വാഹനത്തിൽ കാട്ടിക്കുളം കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വരികയായിരുന്ന 17.280 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം ആണ്ക ണ്ടെടുത്ത്. മദ്യം കടത്തിക്കൊണ്ട് വന്ന എച്ച് ഡി കോട്ട ബാവലി മഹേഷ്( 25) എന്നയാളെ അറസ്റ്റ് ചെയ്തു. അബ്കാരി കേസ് കണ്ടെടുത്തിട്ടുള്ളതാണ്. എക്സൈസ് ഇൻസ്പെക്ടർ മുരുകദാസ്, സിവിൽഎക്സൈസ് ഓഫീസർമാരായ വി കെ സുരേഷ്, സനൂപ് കെ എസ്, ഹാഷിം എന്നിവർ പാർട്ടിയിലുണ്ടായിരുന്നു.



Leave a Reply