നാഷണൽ ത്രോബോൾ അണ്ടർ 19 : വിജയ തിളക്കവുമായി ഷാരോൺ സിബി

മാനന്തവാടി : എറുണാകുളം ഗവ: ഹയർ സെക്കന്ററി സ്കൂൾ കടയിരുപ്പ് വച്ചു നടന്ന നാഷണൽ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 വിഭാഗത്തിൽ കേരള ടീം വിജയം കരസ്ഥമാക്കി.
കർണ്ണാടക, തമിഴ് നാട്, ആന്ധ്രാപ്രദേശ് , തെലുങ്കാന എന്നീ സംസ്ഥാനങ്ങളോട് ഏറ്റുമുട്ടിയാണ് കേരള ടീം വിജയം കരസ്ഥമാക്കിയത് .
വയനാട് ജില്ലയുടെ അഭിമാനമായി ഷാരോൺ സിബി ടൂർണമെന്റിൽ പങ്കെടുത്ത് വിജയം നേടി .
7 വർഷങ്ങൾക്ക് ശേഷമാണ് വയനാട് ജില്ലയിൽ നിന്ന് ത്രോബോൾ നാഷണൽ ടീമിൽ ഒരാൾ ഇടം നേടുന്നത്. കാവുമന്ദം പാല നിൽക്കും കാലായിൽ സിബി, ഡയോണിയ ദമ്പതികളുടെ മകനാണ് ഷാരോൺ.
പിണങ്ങോട് ഡബ്ലിയു.ഒ.എച്ച്.എസ് എസ് ലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഷാരോൺ. ഈ സ്കൂളിലെ കൊച്ചായ ഷംനാദാണ് ഷാ രോണിന്റെ പരിശീലകൻ. സഹോദരി : ദിയാറ മരിയ.



Leave a Reply