കണ്‍സ്യൂമര്‍ ഫെഡ് ഗൃഹസന്ദര്‍ശന പരിപാടി ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: സംസ്ഥാന വ്യാപകമായി കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയുടെ ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ് കോട്ടയില്‍ നിര്‍വ്വഹിച്ചു. കേരളത്തിലെ പൊതു വിതരണ രംഗത്ത് ശക്തമായ ഇടപെടല്‍ നടത്തുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിച്ചത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, നീതി സ്റ്റോറുകള്‍, ത്രിവേണി നോട്ടുബുക്ക് നിര്‍മ്മാണ യൂണിറ്റ്, ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി കോളേജ് ഇ-ത്രിവേണി സ്റ്റേഷനറി തുടങ്ങി നിരവധി മേഖലകളില്‍ കണ്‍സ്യൂമര്‍ ഫെഡ് പ്രവര്‍ത്തനം നടത്തി വരുന്നു. മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ അജീഷ്. പി, ബിന്ദു സി.കെ, മാനേജര്‍ മാരായ അബ്ദുള്‍ഗഫൂര്‍, സുനീര്‍, ശ്രീജ, സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Leave a Reply