അമ്പത് നോമ്പിലെ അമ്പത് പുണ്യ പ്രവർത്തികൾക്ക് തുടക്കമായി

കേണിച്ചിറ: യാക്കോബായ സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ അമ്പത് നോമ്പ് ദിനങ്ങളിൽ നടത്തുന്ന അമ്പത് പുണ്യപ്രവർത്തികൾക്ക് തുടക്കമായി.
ഭദ്രാസനം നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം, നല്ലൂർനാട് ഗൈഡൻസ് സെൻറിന് സ്ഥലം കൈമാറൽ, ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം, കാർഷിക-ക്ഷീര സഹായങ്ങൾ,നേത്രദാനം, രക്തദാനം, ഭിന്നശേഷി സഹായം, നിർദ്ധനരായ കുട്ടികൾക്ക് സ്പോട്സ് കിറ്റ് വിതരണം,കിണർ നിർമ്മാണം, ഗൈഡൻസ് സെൻറർ തറക്കല്ലിടൽ എന്നിവ ഉൾപ്പെടെ അമ്പത് പുണ്യപ്രവർത്തികൾക്ക് ചടങ്ങിൽ ആരംഭം കുറിച്ചു.
പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ
അഭി.ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
നാടൻ പാട്ട് കലാകാരൻ മാത്യൂസ് വൈത്തിരി,
ഫാ.സൈമൺ മാലിയിൽ കോർ എപ്പിസ്ക്കോപ്പ,ഫാ.ബേബി ഏലിയാസ് കാരക്കുന്നേൽ,ഫാ ഷിൻസൺ മത്തോക്കിൽ,ഫാ.ഡോ.മത്തായി അതിരമ്പുഴ, ഫാ.പി.സി.പൗലോസ്,ഫാ.ജോർജ്ജ് നെടുംന്തള്ളിൽ,ടി.വി.സജീഷ്
എന്നിവർ പ്രസംഗിച്ചു



Leave a Reply