നേത്ര പരിശോധന ക്യാമ്പ് നടത്തി

പുൽപ്പള്ളി : പാറക്കടവ്, അക്ഷരാ ഗ്രന്ഥശാലയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ഷൈജു വർഗീസിന്റെ അധ്യക്ഷത വഹിച്ചു.
ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വാസു നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു .
മുള്ളൻകൊല്ലി പഞ്ചായത്ത് നേതൃസമിതി കൺവീനർ ഉണ്ണിക്കുട്ടൻ മാഷ് മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറി മനു ഐക്കര, അജേഷ് കടമ്പുകാനം, സിനീഷ് വലനാട്ട്, ജോൺസൺ പൊട്ടക്കൽ, സൈലേന്ദ്രപ്രസാദ്, രാജേഷ്, എന്നിവർ പ്രസംഗിച്ചു . അജയൻ നന്ദി പറഞ്ഞു.



Leave a Reply