രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി : കെസിവൈഎം മുതിരേരി യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ടാണ് രക്തദാന ക്യാമ്പ് നടത്തിയത്. എല്ലാ രക്ത ബാങ്കുകളിലും രക്തത്തിൻ്റെ ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി മുതിരേരി യൂണിറ്റിലെ യുവജനങ്ങൾ ഇത്തരമൊരു സന്നദ്ധ പ്രവർത്തനവുമായി മുന്നോട്ടുവന്നത്. ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ഇടവക വികാരി ഫാ.വിൻസെൻ്റ് കൊരട്ടിപറമ്പിൽ, സിസ്റ്റർ ബിനറ്റ് , കെസിവൈഎം യൂണിറ്റ് പ്രസിഡണ്ട് അതുൽ പുത്തൻപുര, സെക്രട്ടറി സോണി പ്ലാത്തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി. ഇടവകയിൽ കെസിവൈഎമ്മിൻ്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളാണ് നടത്തിവരുന്നത്.



Leave a Reply