April 25, 2024

‘കർഷകരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈയ്യൊഴിഞ്ഞു’ : പ്രതിപക്ഷ നേതാവ്

0
Img 20230220 154134.jpg
കൽപ്പറ്റ: 'കർഷകരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈയ്യൊഴിഞ്ഞുവെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ .
കടുത്ത കർഷക അവഗണനക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷക ദ്രോഹ നിലപാടുകൾക്കെതിരെ കർഷക സമൂഹം ഒന്നടങ്കം അണിനിരക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ .വയനാട് ഡി.സി.സി.യിൽ യു.ഡി.എഫ്. കർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെല്ല് സംഭരണം ,നാളികേര സംഭരണം തുടങ്ങിയ കാര്യങ്ങളിൽ പേരിന് മാത്രമുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തിയത്. വന്യമൃഗശല്യം ഉൾപ്പടെ കാർഷിക മേഖല നേരിടുന്ന പല വിഷയങ്ങളിലും കേന്ദ്ര- കേരള സർക്കാരുകൾ കടുത്ത അവഗണനയാണ് കാട്ടുന്നത്. 
കർഷകരെ സഹായിക്കുന്നതിന് കാര്യക്ഷമമായ പദ്ധതികൾ ഒന്നും ഇന്ന് നിലവിലില്ല. ഇക്കാര്യങ്ങൾ ഉയർത്തി കാട്ടി കർഷക പ്രക്ഷോഭം ശക്തമാക്കാനാണ് കെ.പി.സി.സി.യുടെയും യു.ഡി.എഫിൻ്റെയും തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
പൊതുജനം നേരിടുന്ന വിവിധ വിഷയങ്ങളിൽ യു.ഡി.എഫ്. പല കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിൽ മുൻ എം.എൽ.എ. മോൻസ് ജോസഫ് അധ്യക്ഷനായ കാർഷിക വിഷയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭം തുടങ്ങുമെന്നും പ്രാദേശിക കാർഷിക വിഷയങ്ങൾ കൂടി ഉയർത്തി എല്ലാ ജില്ലയിലും സമരം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു .  
യു.ഡി.എഫിൽ അംഗമായിട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ കർഷക സംഘടനകളും അവയുടെ പ്രവർത്തകരും സമരത്തിൽ പങ്കാളികളാവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡി.സി.സി.പ്രസിഡണ്ട് എൻ ഡി.അപ്പച്ചൻ   അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *