April 2, 2023

സര്‍ക്കാരുകളുടെ വയനാടന്‍ കര്‍ഷകരോടുള്ള സമീപനം വഞ്ചനാപരം : യു ഡി.എഫ് കര്‍ഷകകോഡിനേഷന്‍ കമ്മിറ്റി

IMG_20230220_192807.jpg
കല്‍പ്പറ്റ : കേരളത്തിലെയും വയനാട്ടിലെയും കര്‍ഷക സമൂഹം ഭരണ ഗൂഡ ത്തിന്റെ നിഷേധവും നിഷ്‌ക്രിയവുമായ നിലപാട് മൂലം വിളവില തകര്‍ച്ചയാലും കടുത്ത പ്രതിസന്ധി നേരിടുന്നതായും കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ 400 കോടി നല്‍കാനുളളത് കടാശ്വാസ കമ്മീഷനെ നോക്കുകുത്തിയാക്കിയും , വ ന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷിയും 49 കര്‍ഷക ജീവനുകള്‍ പിച്ചിചീന്തിയെറിഞ്ഞിട്ടും ചെറു വിരലനക്കാത്ത, ബഡ്ജറ്റില്‍ നികുതി കൊള്ള നടത്തി കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാറിനെതിരെ ശക്തമായ സമര പോരാട്ടത്തിനിറങ്ങാന്‍ യുഡിഎഫ് കര്‍ഷക കോഡിനേഷന്‍ യോഗം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആഹ്വാനം ചെയ്തു. ഗവണ്‍മെന്റിന്റെ നയരാഹിത്യം കൊണ്ട് പ്രതിസന്ധിയിലായ മുഴുവന്‍ കര്‍ഷക സംഘടനകളെയും , കര്‍ഷക പ്രതിനിധികളെയും, പൊഫഷനുകളെയും ചേര്‍ത്ത് നിര്‍ത്തി യോജിച്ച സമരമുഖം തുറക്കാന്‍ സംസ്ഥാന യുഡിഎഫ് കര്‍ഷക കോഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ അഡ്വ: റ്റി. സിദ്ധിഖ് എം എല്‍ എ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി കെ.അബൂബക്കര്‍ അധ്യക്ഷനായിരുന്നു. എന്‍.ഡി. അപ്പച്ചന്‍ ,കെ . അബ്രഹാം, കെ.എല്‍. പൗലോസ്, വി.എന്‍ ശശീ ന്ദ്രന്‍ ,എം.എ. ജോസഫ് ,എം സി സെബാസ്റ്റ്യന്‍, കേ .കേ. വര്‍ക്കിംഗ് ചെയര്‍മാന്‍ , അസൈനാര്‍ സ്വ: ത കര്‍ഷക സംഘം ചെയര്‍മാന്‍ അഡ്വ: ഖാലിദ് രാജ , എഫ് ആര്‍ ബി ചെയര്‍മാന്‍ എഎല്‍ ജോസ് , എം ഒ ദേവസ്യ, അലിബ്രാന്‍ , മോഹനന്‍ രവി , പി.എം. ബെന്നി, കെ എം . കുര്യാക്കോസ് , വി.ഡി. ജോസ് , വിന്‍സെന്റ് തവിഞ്ഞാല്‍, ബീജ ജോണ്‍ , കെ ജെ ജോണ്‍ , പി കെ ജയലക്ഷമി, ജോസഫ് കളപ്പുറം, യാഹയാഖാന്‍ തലക്കല്‍, ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *