പുതുശേരിക്കടവ് വോളി ഫെസ്റ്റ്; സംഭാവനകൂപ്പൺ വിതരണം

പുതുശേരിക്കടവ്: മീറങ്ങാടൻ ഫാമിലി സ്പോൺസർ ചെയ്യുന്ന, പുറത്തൂട്ട് നാരായണൻ & കുഞ്ഞുമോൾസ്മാരക ഓവറോൾ ട്രോഫിക്ക് വേണ്ടിയും മഠത്തിൽ മമ്മൂട്ടി സ്മരാക റണ്ണേഴ്സ് അപ്പ് ട്രോഫിക്കും വേണ്ടിയുമുള്ള അഖില വയനാട് വോളിബോൾ ഫെസ്റ്റിൻ്റെ സംഭാവന കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി. മീറങ്ങാടൻ അഷ്റഫ് ,കെ .മുഹമ്മദലി മാസ്റ്റർ എന്നിവർക്ക് വാർഡ് മെമ്പർ ഈന്തൻ ബഷീർ കൂപ്പൺ കൈമാറി. മാർച്ച് 4 ശനിയാഴ്ചയാണ് ടൂർണമെൻ്റ് .ക്ലബ്ബ് പ്രസിഡൻ്റ് ഇബ്രാഹിം പള്ളിയാൽ, സെക്രട്ടറി ജോൺ ബേബി, ട്രഷറർ ഇബ്രാഹിം പ്ലാസ, ജനറൽ കൺവീനർ വി.കെ അഷ്റഫ് ,റെജി പുറത്തൂട്ട് പങ്കെടുത്തു.



Leave a Reply