April 19, 2024

ഉപജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു

0
Img 20230221 202008.jpg
ബത്തേരി : സുൽത്താൻബത്തേരി ഗവൺമെൻറ് സർവജന ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി കൈപ്പഞ്ചേരി താമസിക്കുന്ന തങ്കമണിയുടെ കുടുംബത്തിന് മുട്ടക്കോഴികളെ നൽകി . വിവിധ പ്രവർത്തനങ്ങളിലൂടെ എൻഎസ്എസ് വളണ്ടിയേഴ്സ് സമാഹരിച്ച തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം 1957 ബാച്ച് സർവജന പൂർവ്വ വിദ്യാർത്ഥി രാമകൃഷ്ണൻ ഔഷധി നിർവഹിച്ചു . പിടിഎ പ്രസിഡണ്ട് അബ്ദുൽ അസീസ് മാടാല,  പ്രിൻസിപ്പൽ പി എ അബ്ദുൾ നാസർ പ്രോഗ്രാം ഓഫീസർ വിജി യു പി , എൻഎസ്എസ് വളണ്ടിയേഴ്സ്,  അധ്യാപകർ എന്നിവർ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *