സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 22ന്

ബത്തേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ സമ്മേളനം ഫെബ്രുവരി 22 ന് രാവിലെ 9 മണി മുതല്‍ സുല്‍ത്താന്‍ ബത്തേരി സിഎസ്‌ഐ പാരിഷ് ഹാളില്‍ (ടി സുരേന്ദ്രന്‍ നഗര്‍) നടക്കും. ജില്ലാ പ്രസിഡന്റ് പി.പ്രസന്നകുമാര്‍ പതാക ഉയര്‍ത്തും. സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ എക്‌സ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.ആദരിക്കല്‍ ചടങ്ങ് ജില്ലാ ആസൂത്രണ സമിതി അംഗം എ.എന്‍.പ്രഭാകരന്‍ നിര്‍വ്വഹിക്കും.സംസ്ഥാന ട്രഷറര്‍ എസ് ദിനേഷസംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി വി കെ തുളസിദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. ജോയിന്റ് സെക്രട്ടറി സി കെ വിജയന്‍, ' വൈസ് പ്രസിഡന്റ് വി.ഗോപിനാഥ്, കെ പങ്കജവല്ലി എന്നിവര്‍ പങ്കെടുക്കും.ജില്ലയിലെ 6 ഏരിയ സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 215 പ്രതിനിധികളും 37 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 252 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.



Leave a Reply