മീനങ്ങാടിയിൽ മെഗാ മെഡിക്കൽ ക്യാംപ് 25 ന്

കൽപ്പറ്റ : ഈ മാസം 25 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലും ആരോഗ്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ ഫൗണ്ടേഷന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികളിൽ നിന്നും തിരഞ്ഞെടുക്കുന്ന രോഗികൾക്ക് ഗംഗ ഹോസ്പിറ്റലിൽ സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾ
1. മുച്ചിറി മുച്ചുണ്ട് ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സകൾ (ജനിച്ചു 10 ദിവസം മുതലുള്ള രോഗികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്).
നേരത്തെ മുച്ചിറി മുച്ചുണ്ട് ചികിത്സകൾ കഴിഞ്ഞ രോഗികൾക്ക് മുഖ സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ചികിത്സകളും ലഭിക്കുന്നു . ചികിത്സയുമായി ബന്ധപ്പെട്ട സമയത്തു സ്പീച്ച് തെറാപ്പി, പോഷകാഹാര നിർദേശങ്ങൾ, മുച്ചിറി മുച്ചുണ്ട് എന്നിവയുടെ ഓപ്പറേഷന് ശേഷമുള്ള പല്ല് നിര ക്രമീകരണ ചികിത്സ എന്നിവ സൗജന്യമായി ലഭിക്കുന്നു .
2..പൊള്ളലിന് ശേഷമുള്ള വൈകൃതങ്ങൾ തിരഞ്ഞെടുക്കുന്ന രോഗികൾക്ക് സർജറി ഉൾപ്പെടെ സൗജന്യം
3. പ്രമേഹ രോഗികളിൽ കണ്ടു വരുന്ന ഉണങ്ങാത്ത മുറിവുകൾ ( തിരഞ്ഞെടുക്കുന്ന രോഗികൾക്ക് സർജറി ഉൾപ്പെടെ സൗജന്യം)
ക്യാമ്പിന്റെ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക
9061 22 99 66



Leave a Reply