ട്രൈസ്‌കൂട്ടര്‍ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിലെ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യമായി മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 40 ശതമാനത്തിലധികം വൈകല്യമുളളവരും 2022 ജനുവരി 1 ന് മുമ്പ് ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ലഭിച്ച സജീവാംഗവുമായിരിക്കണം. പ്രായം 18 നും 60 നും മദ്ധ്യേ. വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിയുളള അവസരത്തില്‍ ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സ്/ ലേണേഴ്‌സ് ലൈസന്‍സ് (ട്രൈസ്‌ക്കൂട്ടര്‍) എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ബോര്‍ഡില്‍ നിന്ന് മുമ്പ് ട്രൈസ്‌കൂട്ടര്‍ ലഭിച്ചവര്‍, 7 വര്‍ഷത്തിനുളളില്‍ സര്‍ക്കാരില്‍ നിന്നും സൗജന്യമായി ട്രൈസ്‌കൂട്ടര്‍ ലഭിച്ചവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍. 04936 203686.



Leave a Reply