March 31, 2023

ചൂട് കൂടി; തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു

IMG_20230223_171242.jpg
കൽപ്പറ്റ:അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു. ഇന്ന് (വെള്ളിയാഴ്ച്ച) മുതല്‍  പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് വിശ്രമം അനുവദിക്കണം.  അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ യോഗത്തിലെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ ദുരന്തനിവാരണ നിയമ പ്രകാരം ഉത്തരവിറക്കിയത്. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, മാനേജ്‌മെന്റും ട്രേഡ് യൂണിയന്‍ പ്രതിനിധികളും തമ്മില്‍ കൂടിയാലോചിച്ച് സമയ ക്രമത്തില്‍ മാറ്റം വരുത്താനും അനുമതിയുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *