കേരള അങ്കണവാടി & ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ ഭാരവാഹികളുടെ യോഗം സംഘടിപ്പിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ എംപി ഓഫീസില്‍ വെച്ച് കേരള അങ്കണവാടി & ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) വയനാട് ജില്ലാ ഭാരവാഹികളുടെ യോഗം നടത്തി.വയനാട്ടിലെ അങ്കണവാടികളില്‍ പ്രത്യേകിച്ച് ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും വേണ്ടി കഴിഞ്ഞ 39 വര്‍ഷത്തോളം ജോലി ചെയ്യുകയും, 2022 ഏപ്രില്‍ മാസം വിരമിച്ച വയോജനങ്ങളായ അങ്കണവാടി വര്‍ക്കര്‍,ഹെല്‍പ്പര്‍ എന്നിവര്‍ക്ക് നാളിതുവരെ പെന്‍ഷന്‍ തുകയോ, ക്ഷേമനിധിയോ നല്‍കാത്തത് ഏറ്റവും അപഹാസ്യമായ നടപടിയാണെന്നും പിച്ച ചട്ടിയില്‍ നിന്നുപോലും കൈയിട്ട് വാരുന്ന പിണറായി സര്‍ക്കാരിന്റെ വികല നയങ്ങള്‍ മാറ്റി എത്രയും പെട്ടെന്ന് പെന്‍ഷന്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
അതോടൊപ്പം അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് സെക്ടര്‍ മീറ്റിംഗ്,മന്ത്‌ലി കോണ്‍ഫറന്‍സ്, എന്നിവക്കായി നല്‍കിയിരുന്ന യാത്ര അലവന്‍സ് 2019 മുതല്‍ നല്‍കിയിട്ടില്ല. പ്രൊജക്റ്റ് തല മീറ്റിംഗുകള്‍ ഏറ്റവും ദൂരെയുള്ള സ്ഥലങ്ങളില്‍ നടത്തുന്ന ഉദ്യോഗസ്ഥ ശൈലികളും മാറ്റണമെന്നും, ചില പ്രൊജക്ടുകളില്‍ പ്രതിമാസ ഹോണറേറിയം പോലും കൃത്യമായി നല്കാത്ത ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിക്കുക, ചില സൂപ്പര്‍വൈസര്‍ മാരുടെ ധാര്‍ഷ്ട്യ മേധാവിത്വശൈലി മാറ്റുക, പ്രവര്‍ത്തക സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കെഎസിഡബ്ല്യുയു സംസ്ഥാന ചെയര്‍മാന്‍ ആര്‍. ചന്ദ്ര ശേഖരന്‍ ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്റ് ആയും ,കൃഷ്ണ വേണി ജി ശര്‍മ്മ ദേശീയ പ്രവര്‍ത്തക സമിതി അംഗമായും തെരഞ്ഞെടുക്കപ്പെട്ടതില്‍ ആശംസകള്‍ യോഗം നേരുന്നു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഉഷാകുമാരി ടീച്ചര്‍, ജനറല്‍ സെക്രട്ടറി റോസമ്മ തോമസ്, ട്രെഷറര്‍ ലളിത ടി.പി, സംസ്ഥാന വൈസ് പ്രസിഡന്റ് മായ പ്രദീപ്, രക്ഷാധികാരി അന്നക്കുട്ടി ടീച്ചര്‍, സിന്ധു, സ്റ്റെല്ല ഡിമല്ലോ, സരോജിനി എം.കെ എന്നിവര്‍ സംസാരിച്ചു.



Leave a Reply