November 7, 2026

ക്ഷേമപെന്‍ഷന്‍ കുടിശിക ഇന്ന് മുതല്‍ വിതരണം ചെയ്യും

0
IMG_20230224_102621.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ക്ഷേമപെന്‍ഷന്‍ കുടിശിക ഇന്ന് മുതല്‍ വിതരണം ചെയ്യും. പെന്‍ഷന്‍ തുക അനുവദിച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. രണ്ടു മാസത്തെ കുടിശികയില്‍ ഡിസംബറിലെ പെന്‍ഷനാണ് നല്‍കുന്നത്. ഇന്ന് മുതല്‍ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ പെന്‍ഷന്‍ എത്തിത്തുടങ്ങും.സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് പെന്‍ഷന്‍ തുക നല്‍കുന്നത്. 2000 കോടി സമാഹകരിക്കാന്‍ ലക്ഷ്യമിട്ടുവെങ്കിലും 1300 കോടി രൂപ മാത്രമാണ് ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞത്. ഒരു മാസം ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 900 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ കുടിശിക നല്‍കാനായി ഇനിയും 500 കോടി കൂടി വേണം. ഈ സാഹചര്യത്തിലാണ് ഒരു മാസത്തെ പെന്‍ഷന്‍.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *