March 21, 2023

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനകീയ പ്രതിരോധ ജാഥ അഞ്ചാം ദിവസത്തിൽ

IMG-20230224-WA0032.jpg
കൽപ്പറ്റ : കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ അഞ്ചാം ദിവസത്തിൽ എത്തി നിൽക്കുന്നു  വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. കൊടുവള്ളി, ബാലുശേരി സ്വീകരണങ്ങള്ക്ക് ശേഷം ജാഥ നാളെ പേരാമ്പ്രയിൽ സമാപിക്കും. ജാഥ ഉയർത്തുന്ന മുദ്രാവാക്യം ജനം ഏറ്റെടുത്തെന്നതിന്റെ തെളിവാണ് ഓരോ കേന്ദ്രത്തിലും ഒഴുകിയെത്തുന്ന പതിനായിരക്കണക്കിന് മനുഷ്യർ. ധർമ്മടത്തും തലശേരിയിലും ഇരിട്ടിയിലുമായിരുന്നു ഇന്നലെ കണ്ണൂരിലെ സ്വീകരണം. ജില്ലാ അതിർത്തിയായ തലപ്പുഴയിൽ വെച്ച് ജാഥയെ വയനാട് ജില്ലാക്കമ്മിറ്റി സ്വീകരിച്ചു. ജില്ലയിലെ മൂന്ന് സ്വീകരണ കേന്ദ്രങ്ങളിലും അഭൂതപൂർവമായ ജനപ്രവാഹമാണ് ജാഥയെ സ്വീകരിക്കാനെത്തിയത്. ഗോത്ര ജനതയുടെയും കർഷകരുടെയും ആവേശകരമായ പങ്കാളിത്തം എല്ലാ കേന്ദ്രങ്ങളിലും ദൃശ്യമായിരുന്നു. കൽപ്പറ്റയിൽ രാത്രി വൈകിയും ജാഥയെ കേൾക്കാനെത്തിയ ജനസഞ്ചയം വയനാടിന്റെ മനസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പമാണെന്ന് പ്രഖ്യാപിച്ചു. ബഫർസോണും വന്യമൃഗശല്യവും രാത്രിയാത്രാ പ്രശ്നവും ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ആശങ്കകളും പരാതികളും ജനങ്ങൾ പങ്കുവെച്ചു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാടെങ്ങും പ്രതിരോധ നിര തീർത്താണ് ജാഥ മുന്നേറുന്നത്. രണ്ട് ലക്ഷത്തിലധികം പേരോടാണ് ജാഥ ഈ നാല് ദിവസങ്ങളിലായി സംവദിച്ചത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ് ജാഥയെ സ്വീകരിക്കാൻ വിവിധ കേന്ദ്രങ്ങളിലെത്തിയത്. വനിതാ ഐപിഎല്ലിലെ കേരളത്തിൽ നിന്നുള്ള ആദ്യ താരമായ മിന്നുമണി ഇന്നലെ മാനന്തവാടിയിലെ സ്വീകരണയോഗത്തിലെത്തിയിരുന്നു. ഇന്ത്യൻ എ ടീം അംഗം സജിനാ സജീവനും യോഗത്തിൽ പങ്കെടുത്തിരുന്നു. രാവിലെ കണ്ണൂരിൽ നടന്ന പ്രമുഖരുമായി നടന്ന സംവാദത്തിൽ ഫുട്ബോൾ താരം സികെ വിനീതും പങ്കെടുത്തിരുന്നു. കായികതാരങ്ങൾ മാത്രമല്ല, ടി പത്മനാഭനെപ്പോലെയുള്ള
എഴുത്തുകാരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും ജാഥക്ക്‌ പിന്തുണയുമായെത്തി. 
കേരളീയ ജനമനസാകെ ജാഥയോടൊപ്പം അണിനിരക്കുന്ന ആവേശകരമായ അനുഭവമാണ് ഈ മൂന്ന് ജില്ലകളിൽ നിന്ന് കാണാനാവുന്നത്. എഴുത്തുകാരും സമൂഹത്തിന്റെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും ജാഥക്ക്‌ പിന്തുണയുമായെത്തി.കേരളീയ ജനമനസാകെ ജാഥയോടൊപ്പം അണിനിരക്കുന്ന ആവേശകരമായ അനുഭവമാണ്‌ ഈ മൂന്ന് ജില്ലകളിലിൽ നിന്ന് കാണാനാവുന്നത്‌.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ ആനൂകൂല്യം തട്ടിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കുറ്റം ചെയ്തവർ ആരായാലും അവരെ കണ്ടെത്തി തക്കശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള പഴുതടച്ച അന്വേഷണതതിനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുള്ളത്. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കുമെതിരെ ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അഴിമതിയെ വെച്ചുപൊറുപ്പിക്കില്ലെന്ന പ്രഖ്യാപനം തന്നെയാണ്. അഴിമതിരഹിത നവ കേരള സൃഷ്ടിക്ക് ഈ നടപടി സഹായിക്കും. സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതിലൂടെ ഉന്നതെരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന ആഖ്യാനം മുന്നോട്ടുവെക്കുന്നവർ യഥാർഥത്തിൽ അഴിമതിക്കാർക്ക് വളംവെക്കുകയാണ്. ഇവരെ തിരിച്ചറിയാനും കേരളീയ സമൂഹത്തിനാകണം. 
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കേന്ദ്ര അവഗണനക്കും ഇടയിലും 52 ലക്ഷത്തിലധികം വരുന്നവർക്ക് ഡിസംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാൻ എടുത്ത സർക്കാർ തീരുമാനം അഭിനന്ദനമർഹിക്കുന്നു. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന തുകയായ 1600 രൂപയാണ് മാസത്തിൽ സാമൂഹ്യപെൻഷനായി കേരളം നൽകുന്നത്. പാവപ്പെട്ട ഇവരുടെ പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നതിന് വേണ്ടി മാത്രമാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് സർക്കാർ ഏർപ്പെടുത്തിയത്. എൽഡിഎഫും സർക്കാരും ജനങ്ങൾക്ക് വാഗദാനങ്ങൾ പാലിക്കുമെന്ന് ഒരിക്കൽ ബോധ്യപ്പെടുകയാണ്. ജനങ്ങൾക്ക് പ്രതിപക്ഷം ഭരിക്കുന്ന സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുക എന്നത് മോദി സർക്കാരിന്റെ പതിവ് തന്ത്രമാണ്. അതിന്റെ ഭാഗമായാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടരി സി എം രവീന്ദ്രനെതിരെ ഇഡി അയച്ച നോട്ടീസിനെയും കാണാനാകൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സ്വർണക്കടത്ത് കേസിലായിരുന്നു രവീന്ദ്രനെ വിളിച്ചു വരുത്തി 13 മണിക്കൂർ ചോദ്യം ചെയ്തതെങ്കിൽ ഇപ്പോൾ ലോകസഭാ
തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മറ്റൊരു കേസിൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസിൽ സി എം രവീന്ദ്രനെ വീണ്ടും വിളിപ്പിച്ചിട്ടുള്ളത്. സ്വർണക്കടത്ത് കേസ് എവിടെ എത്തി എല്ലാവർക്കുമറിയാം. സർക്കാരിനെതിരെ 'കറുരുക്ക് മുറുകി ഇപ്പോൾ 'പിണറായി സർക്കാർ നിലം പതിക്കും' തുടങ്ങിയ തലക്കെട്ട് നൽകി മനപ്പായസമുണ്ടവർക്ക് ജനം കൊടുത്ത മറുപടിയാണ് രണ്ടാം പിണറായി സർക്കാർ. കുറ്റക്കാരെ കണ്ടെത്താനോ അന്വേഷണം അതിന്റെ ശരിയായ വഴിക്ക് നീക്കുകയോ മോദിയുടയും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻൺസികളുടെയും ലക്ഷ്യമല്ല. പ്രതിപക്ഷ മുക്ത ഭാരതം' എന്ന ലക്ഷ്യം നേടുന്നതിനായി പ്രതിപക്ഷ പാർടികളെ താറടിച്ചുകാണിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് അന്വേഷണ ഏജൻസികളെ കയറുരിവിട്ടിട്ടുള്ളത്. രാഷ്ട്രീയ പകപോക്കൽ മാത്രമാണ് അന്വേഷണത്തിന്റെ ലക്ഷ്യം. കഴിഞ്ഞ  ദിവസം കോൺഗ്രസ് ഭരണം നടത്തുന്ന ഛത്തീസ് ഗഡിലും കോൺഗ്രസ് നേതാക്കളുടെ വസതിയിലും ഓഫീസിലും ഇഡി റെയ്ഡ് നടന്നിരുന്നു. കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെയും വൈസ് പ്രസിഡന്റ് രാഹുൽഗാന്ധിയെയും ഇതേ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയുണ്ടായി. ഇതൊക്കെ തന്നെ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ദേശീയതലത്തിൽ സിപിഐ എമ്മിന്റെ ഈ അഭിപ്രായത്തെ പിന്തുണക്കുമ്പോൾ സംസ്ഥാനത്ത് മോദി സർക്കാരിന്റെ നടപടിയെ സ്വഗതം ചെയ്യുന്നത് പാപ്പരത്തത്തെയുമാണ് കാണിക്കുന്നത്. അവരുടെ ഇരട്ടത്താപ്പിനെയും രാഷ്ട്രീയ 
പാപ്പരത്തെയുമാണ്‌ കാണിക്കുന്നത്‌.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *