തരുവണ സ്കൂൾ ലൈബ്രറി ഉദ്‌ഘാടനം ചെയ്തു

തരുവണ : വയനാട് ജില്ലാ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തരുവണ ഗവ.ഹയർസെക്കണ്ടറി സ്കൂൾ ലൈബ്രറിയുടെ ഉദ്‌ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് റഫീഖ് മക്കി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ മുഖ്യാതിഥിയായിരുന്നു. എസ്.ഐ സാദിർ തലപ്പുഴ,
പ്രീതി.കെ,രജനി.കെ,കെ.സി ആലി,കമ്പ അബ്ദുള്ള ഹാജി,അബ്ദുള്ള പള്ളിയാൽ,ഷാഹിദ ബഷീർ,നൗഫൽ പള്ളിയാൽ,എം.മമ്മു മാസ്റ്റർ,സി.മമ്മു ഹാജി,സിദ്ധീഖ്.കെ
നൗറ യാസ്മിൻ, മുഹമ്മദലി. കെ.എ,ജംഷീർ. കെ.കെ,അഷ്‌റഫ്.കെ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply