സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയിൽ ഓട്ടോ ഡ്രൈവർമാർ ടൂറിസത്തിന്റെ ഭാഗമാകുന്നു

കൽപ്പറ്റ : വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ സാമ്പത്തിക ഉത്തരവാദിത്വത്തിൽ ഉൾപ്പെടുത്തിയ ടുക് ടുക് വയനാട് പദ്ധതിയിലൂടെയാണ് വിനോദസഞ്ചാരികൾക്ക് ഓട്ടോയിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ കറങ്ങാനാവുന്ന പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ എ ഗീത ഫ്ലാഗ് ഓഫ് ചെയ്ത ടുക് ടുക് യാത്രയിൽ ആദ്യദിനം തന്നെയെത്തിയത് വിദേശികളായ യാത്രക്കാർ. ബെൽജിയം സ്വദേശികളായ ജില്ലയിലെ നൂറോളം ഓട്ടോ ഡ്രൈവർമാർക്കാണ് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഡിടിപിസി പരിശീലനം നൽകിയത്. വൈത്തിരി, അമ്പലവയൽ, ബത്തേരി എന്നീ സ്ഥലങ്ങളാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്
കേരളത്തിൽ കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന ജില്ലയിലൊന്നന്നായ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം എളുപ്പത്തിൽ സന്ദർശിക്കാനുളള അവസരം ലഭിച്ചതിൽ ഏറേ സന്തോഷമുണ്ടെന്ന് ടുക് ടുക് ആദ്യ സഞ്ചാരികളായ ബെൽജിയം സ്വദേശികളായ എമിലി സുസിൻ ,
ബാസ്റ്റിൻ ഗ്രോമെച്ച് എന്നിവർ പറഞ്ഞു.
സംരംഭം പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ചെലവ് കുറഞ്ഞ ഗതാഗതം ഉറപ്പാക്കാനും സഹായിക്കുമെന്ന് ജില്ലാ കളക്ട്ടർ എ ഗീത പറഞ്ഞു.
ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കൂടുതൽ ഡ്രൈവർമാരെ കണ്ടെത്താനുള്ള ശ്രമങ്ങളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പദ്ധതി ഏറെ ഉപകാരപ്പെടുമെന്നുമാണ് ഡിടിപിസി യുടെ പ്രതീക്ഷ .ടൂറിസത്തിലേക്ക് കൂടുതൽ ഓട്ടോ ഡ്രൈവർമാരെ കണ്ടെത്തി മാർച്ച് പകുതിയോടെ കൂടുതൽ പരിശീലനം നൽകും .സഞ്ചാരികളുടെ ജനപ്രീതിയുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ ഭാവി സ്ഥലങ്ങൾ കണ്ടെത്തുവാനുമാണ് ഡിടിപിസി യുടെ ആലോചന.



Leave a Reply