April 20, 2024

കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ല ഭാരവാഹികൾ

0
Img 20230226 084353.jpg
കൽപ്പറ്റ:കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡൻ്റായി കെ.ഒ അഹ്മദ് കുട്ടി ബാഖവിയെയും ജനറൽ സെക്രട്ടറിയായി എസ്.ശറഫുദ്ദിനെയും ഫിനാൻസ് സെക്രട്ടറിയായി വി.എസ്.കെ തങ്ങളെയും ജില്ലാ വാർഷിക കൗൺസിൽ തെരഞ്ഞെടുത്തു.മുത്തുക്കോയതങ്ങൾ,കെ.എ.സലാംഫൈസി,കെ.കെ.മുഹമ്മദലിഫൈസി,എം.അബ്ദുൽമജീദ് എന്നിവർ വൈസ് പ്രസിഡൻ്റുമാർ. പി.സി.അബുശ്ശദ്ദാദ്,കെ.എസ്,മുഹമ്മദ് സഖാഫി,സി.എച്ച് നാസർമാസ്റ്റർ,ഇ.പി.അബ്ദുല്ല സഖാഫി,ആലാൻ അന്ത്രുഹാജി,എസ്.അബ്ദുല്ലമാസ്റ്റർ എന്നിവർ  സെക്രട്ടറിമാർ.
കൽപ്പറ്റ ടി.യു.ടവറിൽനടന്ന വാർഷികകൗൺസിൽ സമസ്ത കേന്ദ്ര മുശാവറ അംഗം പി.ഹസൻമൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. കേരളമുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ്കക്കാട് പുന:സംഘടനക്ക് നേതൃത്വം നൽകി.പ്രവർത്തനറിപ്പോട്ടും,സാമ്പത്തിക റിപ്പോർട്ടും എസ്.ശറഫുദ്ദീൻ അവതരിപ്പിച്ചു.സുലൈമാൻ കരിവെള്ളൂർ,ബശീർസഅദി,സഅദ് ഖുതുബി,ഹാരിസ്ഇർഫാനി പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *