ഹരിതകേരളം ആദ്യ ജലബജറ്റുമായി മുട്ടില്‍

കൽപ്പറ്റ : ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ജലബഡ്ജറ്റ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കി. നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ജലബഡ്ജറ്റ് തയ്യാറാക്കിയത്. ഇതോടെ സംസ്ഥാനത്തെ ജലബഡ്ജറ്റ് തയ്യാറാക്കിയ ആദ്യത്തെ ഗ്രാമപഞ്ചായത്തായി മുട്ടില്‍ ഇടം പിടിച്ചു. .
2020 തുടക്കത്തിലാണ് മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ജലബഡ്ജറ്റ് തയ്യാറാക്കുന്നതിനുളള വിവരശേഖരണം തുടങ്ങിയത്. സംസ്ഥാനത്ത് ജലബഡ്ജറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റ് അടിസ്ഥാനത്തിലാണ് മുട്ടില്‍ പഞ്ചായത്തിനെ തിരഞ്ഞെടുത്തത്. ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് വിവിധ വകുപ്പുകളില്‍ നിന്നും മറ്റ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെയും ഗ്രാമപഞ്ചായത്തിലെ ജല ലഭ്യതയും ജല വിനിയോഗവും സംബന്ധിച്ച വിവരശേഖരണം നടത്തിയത്. ശേഖരിക്കപ്പെട്ട വിവരങ്ങള്‍ ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ അപഗ്രഥനവും വിശകലനവും നടത്തിയാണ് ജലബഡ്ജറ്റിന് രൂപം നല്‍കിയത്.
ജലത്തിന്റെ ലഭ്യതയും വിനിയോഗവും വിലയിരുത്താന്‍ ഉപയോഗിക്കാവുന്ന ശാസ്ത്രീയ ഉപാധിയാണ് ജലബഡ്ജറ്റ്. ഒരു പ്രദേശത്തിന്റെ ജല സ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകരമാണ് ജലബഡ്ജറ്റ്. ജല ലഭ്യത ഉപയോഗം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ജല ബഡ്ജറ്റ് വിഭാവനം ചെയ്യുന്നത്. കൂടുതല്‍ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നതിനും ജലബഡ്ജറ്റ് സഹായകരമാകും. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടന് ജലബജറ്റ് രേഖ കൈമാറി പ്രകാശനം ചെയ്തു.



Leave a Reply