September 9, 2026

പൂർവ്വ വിദ്യാർഥി സംഗമം നടത്തി

0
IMG_20230226_190801.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: എൻ.എസ്.എസ് എച്ച്.എസ്.എസ്  പൂർവ്വ വിദ്യാർത്ഥികളുടെ അലുമിനി അസോസിയേഷൻ ഉദ്ഘാടനവും ജനറൽ ബോഡിയും   സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ  അധ്യാപകരെ ആദരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.  ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യപകൻ ബാബു പ്രസന്നകുമാറും മുൻ പ്രധാനദ്ധ്യാപിക സി .കെ .ജയശ്രീ എന്നിവരും പങ്കെടുത്തു. യോഗത്തിൽ സ്കൂളിലെ പൂർവ്വ  വിദ്യാർത്ഥികളുടെ അലുമിനി അസോസിയേഷൻ്റെ ലോഗോ അനാച്ചാദന ചടങ്ങും നടന്നു.  മോഹൻ രവി, അഡ്വാ.  സലാസി കല്ലങ്കോടൻ, സതീഷ് എന്നിവരെ യദാക്രമം പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ എന്നിവരായി തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *