യൂത്ത് ലീഗ് കമ്മിറ്റി യുവോത്സവം ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

എടവക: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എടവക പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി യുവോത്സവം ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ കമ്മന ജേതാക്കളായി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ശിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു. മാനന്തവാടി നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് മലബാർ , വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി, റഹീം അത്തിലൻ, അസ്ഹറുദ്ദീൻ കല്ലായി, ഹസ്ബുല്ല പള്ളിക്കൽ തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനം എടവക പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി ഷനൂദ് നൽകി.



Leave a Reply