ശില്‍പ്പശാല നടത്തി

കൽപ്പറ്റ : ജില്ലയില്‍ മാതൃമരണ നിരക്ക് കുറക്കുന്നത്തിനായി കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്ക്‌സ് ആന്റ് ഗൈനക്കോളജിയും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി നടത്തുന്ന പി.പി.എം.ഡി (പ്രിവന്റ് ദി പ്രിവന്റബിള്‍ മെറ്റേണല്‍ ഡത്ത്) ജില്ലാതല ശില്‍പ്പശാല നടത്തി. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ അധ്യക്ഷത വഹിച്ചു. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ഒബ്സ്റ്റട്രിക്ക്‌സ് മേധാവി ഡോ. അജിത്ത്, പ്രൊഫസര്‍മാരായ ഡോ. ജോസ്, ഡോ. ഹരിപ്രസാദ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വയനാട് ഒബ്സ്റ്റട്രിക്ക്‌സ് ആന്റ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ. ഓമന മധുസൂദനന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസാ ഇസ്മാലി തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ ഗൈനക്കോളജി ഡോക്ടര്‍മാരും പ്രസവ റൂമികളിലെ നഴ്‌സിംഗ് ഓഫീസര്‍മാരും അടങ്ങുന്ന 105 പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ശില്‍പശാലയുടെ രണ്ടാം ബാച്ച് മാര്‍ച്ച് 15 ന് ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടത്തുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.



Leave a Reply