രാഹുല്‍ ഗാന്ധിക്ക് വീട് നിര്‍മ്മിച്ച് നല്‍കണം: ബിജെപി

കല്‍പ്പറ്റ: വയനാട് എം.പി രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സ്വന്തമായ് വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അപേക്ഷ നല്‍കി. രാജ്യത്തെ സമുന്നത കോണ്‍ഗ്രസ്സ് നേതാവും വയനാട് എംപിയുമായ രാഹുലിന് തനിക്ക് 52 വയസായി എന്നും എന്നിട്ടും തനിക്ക് സ്വന്തമായ് ഭവനമില്ല എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയുടെ സിരാകേന്ദ്രമായ കല്‍പ്പറ്റയില്‍ പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടാണ് ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധുവിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ മുന്‍സിപാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നല്‍കി. വയനാട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തുന്ന എംപിക്ക് സ്വന്തം വീടിന് അനുയോജ്യമായ സ്ഥലം വയനാട് തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന സമിതി അംഗം കെ. സദാനന്ദന്‍, എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പളളിയറ, എം.കെ. ഗ്രീഷിത്ത് അമ്പാടി എന്നിവര്‍ പങ്കെടുത്തു.



Leave a Reply