ഉടമസ്ഥരുള്ള ഓമന മൃഗങ്ങൾക്ക് വന്ധ്യംകരണ ശസ്ത്രക്രിയ- എബിസി കേന്ദ്രം വീണ്ടും സജീവമാകുന്നു

ബത്തേരി : തെരുവു നായകളുടെ പ്രജനന നിയന്ത്രണ പദ്ധതിയുടെ ഭാഗമായി രണ്ടുവർഷം മുമ്പ് വരെ വളരെ സജീവമായിരുന്നു , സുൽത്താൻബത്തേരി മൃഗാശുപത്രി ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന എല്ലാം സൗകര്യങ്ങളോടും കൂടിയ എബിസി( അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രം.ഫണ്ടിന്റെ അപര്യാപ്തത മൂലവും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളുടെ അഭാവം കൊണ്ടും തെരുവ് നായകളുടെ വന്ധ്യം കരണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിലച്ചുപോയ അവസ്ഥയാണ് നിലവിലുള്ളത് . ഈ സാഹചര്യത്തിലാണ് ഉടമസ്ഥരുള്ള വളർത്തു നായകളുടെയും പൂച്ചകളുടെയും വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പിന് എബിസി കേന്ദ്രം വീണ്ടും വേദിയാകുന്നത് .വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ഉടമസ്ഥരുള്ള 30 ഓളം വളർത്തുനായകളുടെ വന്ധ്യംകരണ ശസ്ത്രക്രിയ ഒരു ദിവസം കൊണ്ടുതന്നെ പൂർത്തിയാക്കി.
ലോക സ്പേ ദിന(വേൾഡ് സ്‌പൈ ഡേ) ത്തോടനുബന്ധിച്ച് 'എങ്ങനെ ഉത്തരവാദിത്വമുള്ള പെറ്റ് ഉടമസ്ഥനാവാം' എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ,വയനാട് ജില്ലാ ഘടകം മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഐവിഎ വയനാട് ജില്ലാ പ്രസിഡന്റ് ഡോ. വി ആർ.താര നിർവഹിച്ചു.ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. സീന.പി അധ്യക്ഷയായ ചടങ്ങിൽ ഡോ. അനിത. എം ജി, ഡോ.സിമിതാ ജോൺ,ഡോ.അഞ് ജു.എസ്, ഡോ. ശർമ്മദ., ഡോ. രാജി. കെ. സി,ഡോ. സ്പൻസർ തുടങ്ങിയവർ സംസാരിച്ചു. താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ധരായ ഡോ.ടിനു മാത്യു, ഡോ.സിലിയ ലൂയിസ്,ഡോ. ജവഹർ.കെ, ഡോ. മനോജ്.വി.ജെ,ഡോ. റിസാനത്ത് തുടങ്ങിയവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ബൈജു ജി എസ്, രഘു. ആർ,അഖിലേഷ് സഞ്ജയ് തുടങ്ങിയവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് സഹായം നൽകി.



Leave a Reply