ഗോത്രതാളം കൊട്ടിക്കയറി കുടുംബശ്രീ ഫെസ്റ്റ്

കൽപ്പറ്റ : കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കേളി 23 കുടുംബശ്രീ ഫെസ്റ്റിൽ മൂന്നാം ദിനം ഗോത്ര മേളയുടെ വൈവിധ്യം കൊണ്ട് സമ്പന്നമായി. നിറഞ്ഞ സദസ്സിൽ അടിയരുടെ ഗദ്ദികയും കാട്ടുനായ്ക്കരുടെ കൂനാട്ടയും പണിയരുടെ വട്ടക്കളിയും ആടി തിമിർത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അധ്യക്ഷം വഹിച്ച പരിപാടിയുടെ ഉദ്ഘാടനം കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ നിർവഹിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനസ് റോസ്ന സ്റ്റെഫി മുഖ്യാഥിതിയായ ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺമാരായ സജ്ന സി എൻ, രജനി ജനീഷ്, സൗമിനി എ, റെഹാനത് ബഷീർ ,പാലോറ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി ബി സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പ്രോഗ്രാം മാനേജർ ജയേഷ് വി സ്വാഗതം പറയുകയും തിരുനെല്ലി സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ സായി കൃഷ്ണൻ നന്ദി പറയുകയും ചെയ്തു.



Leave a Reply