March 26, 2023

വാളത്തൂർ ചീരമട്ടം ക്വാറി അനുമതി റദ്ദാക്കണം : കളക്ടറേറ്റ് ധർണ്ണ നടത്തി

IMG_20230302_143810.jpg
കൽപ്പറ്റ : എല്ലാ വിധ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് ചെങ്കുത്തായ മലയുടെ ചരിവിൽ നിരന്തരം മണ്ണിടിച്ചിലും ഉരുൾ പൊട്ടലും നടക്കുന്ന പ്രദേശത്ത് പ്രവർത്തിക്കാൻ മുപ്പൈനാട് ഗ്രാമപഞ്ചായത്ത് അനുമതി നൽകിയുട്ടുള്ള വാളത്തൂർ ചീരമട്ടം ക്വാറിയുടെ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്വാറിക്ക് ചുറ്റും താമസിക്കുന്ന പ്രദേശവാസികൾ കളക്ടറേറ്റിന്നു മുൻപിൽ ധർണ്ണ നടത്തി.  ക്വാറി ഉടമക്കും പഞ്ചായത്തിനും ഹൈക്കോടതി നൽകിയ നോട്ടീസ് മറയാക്കി ഹൈക്കോടതിയിൽ കേസ് ഉണ്ടെന്ന ന്യയീകരണം പറഞ്ഞ് കളക്ടർ നഗ്നമായ നിയമ ലംഘനത്തിന്ന് കൂട്ടുനിൽക്കുകയാണ്. ജില്ലാ ദുരന്ത നിവാരണ അഥോറിട്ടി ഹൈ അസാർഡസ് ക്യാറ്റഗറിയിൽ റെഡ്ഡ്സോണായി വിജ്ഞാപനം ചെയ്ത പ്രദേശത്താണ് ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇവിടെ നടന്ന നിയമ ലംഘനങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ട് വൈത്തിരി തഹസിൽദാരും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറും ജിയോളജിസ്റ്റും ഡി.ഡി.എം.എ. ചെയർമാന് റിപ്പോർട്ട് നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല സമരസമിതി ആരോപിച്ചു.                                   
         മുപ്പൈനാട് പഞ്ചായത്ത് ഇല്ലാത്ത കോടതി ഉത്തരവിന്റെ ഉമ്മാക്കി കാണിച്ച് കോറി ഉടമയുമായി ഒത്തുകളിക്കുകയാണ്. പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനവും ഗ്രാമസഭയുടെ പ്രമേയവും മാനിക്കാതെ ലൈസൻസ് നൽകിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാവാത്തത് ക്വാറി ഉടമയും പഞ്ചായത്ത ബോർഡു തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ്.                      
          നൂറു കണക്കിന്ന് കുടുംബങ്ങളുടെ ജീവനു സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതു കുടിവെള്ളം മുട്ടിക്കുന്നതുമായ ക്വാറി പ്രവർത്തിക്കാൻ നാട്ടുകാർ അനുവദിക്കില്ലെന്നും നിയമം ലംഘിച്ച് പ്രവർത്തച്ചാൽ ഒറ്റക്കെട്ടായി നേരിടുമെന്നും ധർണ്ണ പ്രഖ്യാപിച്ചു.        
        ധർണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എം, എം. സഗീബ് , എൻ. ബാദുഷ , തോമസ്സ് അമ്പലവയൽ , സാം പി.മാത്യൂ , ബിജു റിപ്പൺ , വി.കെ. ഉമ്മർ , സി.എം. റഹിം, സി.എച്ച്. നാസ്സർ , ബഷീർ ആനന് ജോൺ , പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *