സെന്റ്. റോസ്സെല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ വിദ്യാർത്ഥികളെ അഭിനന്ദിച്ചു

കൽപ്പറ്റ :മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ദേശീയ ബധിര മൂക കായികമേളയിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിയ സെന്റ്. റോസ്സെല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ അഭിമാന താരങ്ങളായ ഷാഹുൽ ഹമീദ്, റിച്ചാർഡ് പ്രിൻസ്, സായന്ത് എന്നിവരെ വയനാട് ജില്ലാ കളക്ടർ എ. ഗീത ഐ.എ.എസ് അഭിനന്ദിച്ചു. പി ടി എ പ്രസിഡന്റ് ഇ .കെ ശശിധരൻ, ഹെഡ്മിസ്ട്രസ്സ് സോളി എൻ .ജെ , ലോക്കൽ മാനേജർ സിസ്റ്റർ മാർട്ടീന, മറ്റ് സ്റ്റാഫ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.



Leave a Reply