ഹരിത നഗരിയിലെ ഹരിത വിദ്യാലയം: ജി.എച്ച്.എസ് ഓടപ്പള്ളം

ബത്തേരി : സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും വിക്‌ടേഴ്സ് ചാനലും സംയുക്തമായി നടപ്പാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തി ബത്തേരി നഗരസഭയിലുള്ള ഓടപ്പള്ളം ഗവ: ഹൈസ്ക്കൂൾ
50% ലധികം ഗോത്രവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ പ്രവേശനത്തിലും നിലനിൽപിലും അക്കാദമിക നിലവാരം ഉയർത്തുന്നതിലും രക്ഷിതാക്കളുടെ പങ്കാളിത്തത്തിലും മികച്ച വേറിട്ട പ്രകടനമാണ് വിദ്യാലയം കാഴ്ചവെച്ചിട്ടുള്ളത്.
സമൂഹമാണ് വിദ്യാലയത്തിന്റെ ശക്തി എന്നു വിളിച്ചോതുന്ന തരത്തിലുള്ള ജനപങ്കാളിത്തം. ഏറ്റവും ആധുനിക പഠന സങ്കേതങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന വിദ്യാർത്ഥി സമൂഹം . ഇതിനെല്ലാം മാർഗനിർദേശങ്ങളും വ്യക്തമായ ആസൂത്രണങ്ങളും പദ്ധതികളുമായി കൈകോർത്ത് മുന്നേറുന്ന അധ്യാപകർ .എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടം



Leave a Reply