അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയം സേവനം ലഭ്യമാക്കാൻ ആവിശ്യം : ആരോഗ്യമന്ത്രിക് നിവേദനം നൽകി

തിരുനെല്ലി :ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറയിൽ സ്ഥിതി ചെയ്യുന്ന നേരത്തെ പി.എച്ച് .സി ആയിരിക്കുമ്പോൾ നൽകികൊണ്ടിരുന്ന അഡ്മിറ്റ്,24മണിക്കൂർ ഡോക്ടറുടെ സേവനം, തുടങ്ങി മുഴുവൻ സേവനങ്ങളും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന് ശേഷം നിലച്ചിരുന്നു. തുടർന്ന് പ്രദേശവാസികൾ വളരെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ മുൻപ് ഉണ്ടായിരുന്ന സൗകര്യങ്ങൾ പുനസ്ഥാപിക്കാൻ ആവിശ്യപെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് ന് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷംസീർ അരണപ്പാറ നിവേദനം നൽകി .വന്യമൃഗ ശല്യം രൂക്ഷമായതിനാൽ രാത്രിയിൽ രോഗം പിടിപെട്ടാൽ 28കിലോമീറ്റർ ദൂരെയുള്ള മാനന്തവാടി മെഡിക്കൽ കോളേജ് വരെ എത്തിക്കാൻ ടാക്സി ഡ്രൈവർമാർക്ക് പേടിച് ഓട്ടം വരാൻ തയ്യാറാവുന്നില്ല. അത്കൊണ്ട് തന്നെ നിലവിലുള്ള ആംബുലൻസ് സേവനവും 24മണിക്കൂർ നൽകണമെന്ന് നിവേദനത്തിൽ ആവിശ്യം ഉന്നയിച്ചു.അഡ്മിറ്റ് ചെയ്യാനുള്ള കിടക്കയും, കാട്ടിലുമൊക്കെ തുരുമ്പെടുത്ത് നശിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ ലക്ഷങ്ങളുടെ നാശനഷ്ടവും ഉണ്ടാവാനിടയുള്ളതിനാൽ ആ സേവനം കൂടെ ആരംഭിക്കാൻ ആരോഗ്യമന്ത്രി.



Leave a Reply