പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ ഒ.ബി.സി/ ഇ.ബി.സി വിഭാഗങ്ങളിലുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്/ കമ്പനി സെക്രട്ടറി (ഫൗണ്ടേഷന്‍ ഒഴികെ) എന്നീ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് (2022- 23) പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സിവിഭാഗങ്ങള്‍ക്ക് പുറമേ ഇ.ബി.സി (പൊതു വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍) വിഭാഗങ്ങള്‍ക്ക് കൂടി ഈ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാം. കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപ. www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2377786.



Leave a Reply