March 26, 2023

കൊത്തുപണിയിൽ തീർത്ത ശില്പങ്ങളിൽ സ്വപ്നം കണ്ട് സിബി

IMG_20230302_202035.jpg
• റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി.
  
പുൽപ്പള്ളി : എരിയപ്പള്ളി സിബി മന്ദിരത്തിൽ സിബി മൂന്നാം  ക്ലാസ്സ്‌ –  മുതൽ എസ്. എസ്.എ ൽ. സി വരെ വിദ്യ അഭ്യസിച്ചത് വേനപ്പാറ ഹോളി ഫാമിലി സ്കൂളിലാണ് .
ചെറുപ്പത്തിൽ അച്ഛൻ മരിച്ചതിനെ തുടർന്ന് സിബി വേനപ്പാറ സെന്റ് ജോസഫ് ഓർഫനേജിൽ താമസിച്ചാണ് പഠിച്ചിരുന്നത്.
സിബി അന്നേ ക്ലേ മോഡലിങ്ങിലും, പെയിന്റിംഗിലും,  പെൻസിൽ ഡ്രോയിങ്ങിലും മിടുക്കനായിയിരുന്നു. സ്കൂൾ തല മത്സരങ്ങ ളിൽ നിരവധി പുരസ്‌കാരങ്ങൾ ഈ ഇനത്തിൽ നേടുകയും ചെയ്തു.
സിബിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ അന്നത്തെ ഓർഫനേജ് ഡയറക്ടർ  ഫാ : സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ എല്ലാവിധ പ്രോത്സാഹംനവും നൽകി.
പിന്നീട് ഫാ : സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ താമരശേരി രൂപത അസ്സി :ബിഷപ്പ് ആയിരുന്നപ്പോളും, അദ്ദേഹത്തിന്റെ വിയോഗം വരെ തനിക്ക് തുണ യിയിരുന്നുവെന്ന് ഏറെ അഭിമാനത്തോടെ സിബി അനുസ്മരിക്കുന്നു.
 എസ്. എസ്. എൽ. സി പഠനത്തിന് ശേഷം സിബി പുൽപ്പള്ളിയിലെ വീട്ടിലിരുന്ന് മര തടികളിൽ നിരവധി ശില്പ ങ്ങൾ ഉളിക്കൊണ്ട് കൊത്തി രൂപപ്പെടുത്താൻ തുടങ്ങി.
സിബിയുടെ ശില്പങ്ങളുടെ
ഭംഗി നിരവധി ആളുകളെ ആകർഷിക്കാൻ തുടങ്ങി.
മക്കാ – മദീന, ഗീവർഗീസ് സഹദ, തിരുഹൃദയ രൂപം, രാധ, കൃഷ്ണൻ, പ്രകൃതി ഭംഗി കൾ എല്ലാം മനോഹരമായി കൈപ്പണിയിൽ തീർത്തപ്പോൾ, അനേക അമ്പലങ്ങളുടെയും പള്ളികളുടെയും, വീടുകളുടെയും കൊത്തുപണികൾ സിബി ക്ക് ലഭിക്കാൻ തുടങ്ങി.
ഇറ്റലിയിലേക്കും, സ്പെയി നിലേക്കും, ബാംഗ്ലൂർക്കും സിബി കൈ കൊണ്ട് തടിയിൽ കൊത്തി എടുത്ത ലാസ്റ്റ് സപ്പർ ( യേശുവിന്റെ അന്ത്യ അത്താഴം ശില്പം ) ആളുകൾ കൊണ്ട് പോയ്‌.
 ഇതിലൂടെ സിബിയുടെ കരവിരുത് കൂടുതൽ ശ്രദ്ധിക്ക പെടാൻ തുടങ്ങി.
അങ്ങനെ ഒമാനിലേക്ക് സിബിക്ക് സുഹൃത്തുക്കൾ വഴി ഒരു ശില്പത്തിന്റെ പണി ലഭിച്ചു . രണ്ടു വർഷം ഒമാനിൽ നിന്നപ്പോൾ ഒമാൻ സുൽത്താന്റെ രൂപം കൊത്താൻ അവസരം കിട്ടി.
തന്നെ രൂപം കണ്ട് സംതൃപ്തനായ സുൽത്താൻ സിബിക്ക്  ഒരു വജ്ര മോതിരം സമ്മാനിച്ചു.
നാട്ടിൽ തിരിച്ചെത്തിയ സി ബിക് കുടുംബ പ്രാരാബ്ദങ്ങൾ കൂടിയപ്പോൾ ആ അമൂല്യ സമ്മാനം വിൽക്കേണ്ടി  വന്നതിന്നും സങ്കടമാണ്.
നബിയും, ശ്രീ കൃഷ്ണ നും, യേശുവും, പൂക്കളും, പക്ഷി മൃഗാദികളുമെല്ലാം സിബിയുടെ കൊത്തു പണികളിൽ നിറയു മ്പോളും വരുമാനമില്ലാതെ സിബിയുടെ ജീവിത താളത്തിന് മങ്ങലേറ്റി രിക്കുന്നു.
ഇന്ന് മിഷ്യനുകൾ ഈ മേഖലയിൽ അനായാ സം പണി എടുക്കുമ്പോൾ കൈ പണികൾക്ക് സ്ഥാനം കുറഞ്ഞു.
 അമ്മ കമലയും,സഹോദരിയുമ ടങ്ങുന്ന കുടുംബത്തിന് സിബിക്കിപ്പോൾ കിട്ടുന്ന വരുമാനം എവിടെയും തികയുന്നില്ല.
13- വയസ്സ് മുതൽ  സ്വായത്താക്കിയ ഈ ശില്പ  രൂപ പെടുത്തലല്ലാതെ വേറൊരു തൊഴിലും എടുക്കാനുള്ള പരിചയ കുറവ് സിബിയുടെ വരുമാനത്തെ ബാധിച്ചു.
സിബിയുടെ അവസ്ഥ മനസ്സിലാക്കി  പുൽപ്പള്ളി പെറ്റ് ഷോപ്പ് ഉടമ നെബു കെ. എം തന്റെ ഷോപ്പിനടുത്ത് ഇരിപ്പിടം നൽകി.
അവിടെയിരുന്നു നിരവധി ശില്പങ്ങൾ തീർക്കുകയാണ് നാളെ യെങ്കിലും ഒരു നല്ല കാലം വരുമെന്ന പ്രതീക്ഷയിലാണ് സിബി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *