ശ്രീ ചേരിക്കണ്ടി ഭഗവതി ക്ഷേത്രം തിറ മഹോത്സവം മാർച്ച് ഏഴ് ,എട്ട് ,ഒമ്പത് തീയതികളിൽ

കാവുംമന്ദം : ശ്രീ ചേരിക്കണ്ടി ഭഗവതി ക്ഷേത്രം (കാലിക്കുനി, കാവും മന്ദം ) തിറ മഹോത്സവം 2023 മാർച്ച് ഏഴ് ,എട്ട് ,ഒമ്പത് ചൊവ്വ ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊണ്ടാടുന്നു.കാവുംമന്ദം ശ്രീപരദേവത കാവിൽ നിന്നും താലപൊലി എഴുന്നള്ളത്തും നടക്കുന്നു. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടാവും.ബുധനാഴ്ച രാത്രി 11മണിക്ക് തോട്ടിൻകടവിൽ നിന്നും ഭഗവതിഅമ്മയുടെ കുളിച്ചാറാട്ട്,ശേഷം വിവിധ വെള്ളാട്ടുകളും,ഒമ്പതിന് ഗുളികൻ, കരിയാത്തൻ, മലക്കാരി,അതിരാളൻ,കുട്ടിച്ചാത്തൻ, ഭഗവതി, കൈക്കോളൻ, നികൽ എന്നീ തിറകളും, അന്നേ ദിവസം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.



Leave a Reply