പുതുശേരിക്കടവ് വോളി ഫെസ്റ്റ് ശനിയാഴ്ച

പടിഞ്ഞാറത്തറ: പുതുശേരിക്കടവ് യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മീറങ്ങാടൻ ഫാമിലി സ്പോൺസർ ചെയ്യുന്നവോളി ഫെസ്റ്റ് ശനിയാഴ്ച ( മാർച്ച് 4 ) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകിട്ട് ആറുമണി മുതൽ ഫ്ലെഡ് ലൈറ്റ് ഗ്രൗണ്ടിലാണ് ടൂർണമെൻ്റ്.
ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക്പുറത്തുട്ട് നാരായണൻ & കുഞ്ഞുമോൾ സ്മാരക ട്രോഫി യും മoത്തിൽ മമ്മൂട്ടി സ്മാരക ട്രോഫിയും നൽകും. വിശാലമായ മൾട്ടി ബെഡ് മൈതാനത്ത് 1500 പേർക്ക് ടൂർണമെൻ്റ് വീക്ഷിക്കാം.വിശാലമായ പാർക്കിംഗ് സംവിധാനവുമുണ്ട്.
. 5:30ന് അഡ്വ.ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ ,സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് എം.മധു,ജില്ലാ പഞ്ചായത്തംഗം എം .മുഹമ്മദ് ബഷീർ ,ബ്ലോക്ക് പഞ്ചായത്തംഗം കെ. അസ്മ, വാർഡ് മെമ്പർമാരായ ഈന്തൻ ബഷീർ ,രജി താ ഷാജി പങ്കെടുക്കും. ആറു മണിക്ക് പ്രദർശന മൽസരത്തോടെ ഫെസ്റ്റ് തുടങ്ങും. തുടർന്ന് പ്രമുഖരായ ജില്ലക്കകത്തും പുറത്തും നിന്നുമുള്ള താരങ്ങളെ ഉൾപ്പെടുത്തിനാല് ടീമുകൾ മാറ്റുരക്കും.. കാൽ നൂറ്റാണ്ടിന് ശേഷം പുതുശേരിക്കടവിൽ നടക്കുന്ന വോളി ഫെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ക്ലബ്ബ് പ്രസിഡൻ്റ് ഇബ്രാഹിം പള്ളിയാൽ, സെക്രട്ടറി ജോൺ ബേബി, ട്രഷറർ ഇബ്രാഹിം പ്ലാസ, ജനറൽ കൺവീനർ അഷ്റഫ് വെങ്ങണക്കണ്ടി എന്നിവർ അറിയിച്ചു. 41 അംഗ സംഘാടക സമിതി രൂപീകരിച്ചു.



Leave a Reply