സർഗനിലാവ്’:കരിങ്ങാരി ഗവ.യു.പി സ്കൂൾ വാർഷികം ആഘോഷിച്ചു

തരുവണ : കരിങ്ങാരി ഗവ.യു.പി സ്കൂൾ 98-ാം വാർഷികാഘോഷം 'സർഗനിലാവ്' വെളളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ബ്ലോക്ക് മെമ്പർ അമീൻ പി.കെ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർമാരായ രമേശൻ.സി.വി., കെ.കെ.സി മൈമൂന തുടങ്ങിയവർ സംസാരിച്ചു . സ്കൂൾ അധ്യാപകനായ ബാലൻ മാസ്റ്റർക്ക് വൃക്ക ദാനം ചെയ്ത അമ്മിണിയമ്മയെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ.പ്രസിഡണ്ട് നാസർ . എസ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശശി പി.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ.ഗോവിന്ദ് രാജ് നന്ദിയും പറഞ്ഞു.



Leave a Reply