ഊരുകൂട്ട ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

പുൽപ്പള്ളി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കാപ്പിസെറ്റ് മുതലിമാരൻ ഊരാളിക്കോളനിയിലെ ഊര് കൂട്ടത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വേനൽക്കാല രോഗങ്ങളും, പ്രതിരോധവും എന്ന വിഷയത്തെ കുറിച്ച് ഡോ അരുൺ ബേബിയും,ആർത്തവ ശുചിത്വവും ആർത്തവ കാല രോഗങ്ങളും എന്ന വിഷയത്തെ കുറിച്ച് ഡോ വന്ദനയും,ഗോത്ര വർഗ്ഗ സ്ത്രീകളിലെ രക്തക്കുറവും, അനുബന്ധ പ്രശ്നങ്ങളും എന്ന വിഷയത്തെ കുറിച്ച് ഡോ സിത്താരയും സംസാരിച്ചു.ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷീജ, ട്രൈ ബൽ പ്രൊമോട്ടർ സുചന, ഫെസിലിറ്റേറ്റർ രമ്യ, സുർജിത്ത്, അരുൺ ജോസ്, പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply