March 27, 2023

രാഹുൽഗാന്ധിയുടെ രാഷ്ട്രീയ ജീവിതം രക്ഷിച്ചത് വയനാട് ; ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ പ്രസിഡന്റ് ജമാൽ സിദ്ദിഖ്

IMG_20230303_162608.jpg
കല്പറ്റ: രാഹുൽഗാന്ധിയുടെ രാഷ്ട്രീയ ജീവിതം രക്ഷിച്ചത് വയനാടാണെന്നും എന്നാൽ വയനാടിനെ അദ്ദേഹം വഞ്ചിക്കുകയാണെന്നും ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ പ്രസിഡന്റ് ജമാൽ സിദ്ദിഖ് പറഞ്ഞു. വയനാട് സന്ദർശനത്തിനെത്തിയ അദ്ദേഹം കല്പറ്റയൽ മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വയനാട് രക്ഷിച്ചതുകൊണ്ടാണ് രാഹുൽഗാന്ധി ഇന്ന് പാർലമെന്റിൽ ഇരിക്കുന്നത്. എന്നാൽ വയനാടിനുവേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ല. മെഡിക്കൽ കോളേജ് ഇല്ല, റോഡ് ഇല്ല, തൊഴിലവസരങ്ങൾ ഇല്ല ഇത്തരം പ്രശ്നങ്ങളിലൊന്നും രാഹുൽഗാന്ധി ഇടപെടുന്നില്ല. ബി.ജെ.പിക്ക് 15 ശതമാനം വോട്ടാണ് കേരളത്തിലുള്ളത്. നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന സർക്കാർ വന്നാൽ കേരളത്തിലും വികസനം വരുമെന്നും ജമാൽ സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞ ക്രിസ്മസിന് ബി.ജെ.പി. പ്രവർത്തകർ  ക്രൈസ്തവരുടെ വീടുകൾ സന്ദർശിച്ച് ആശംസ അറിയിക്കുകയും കേക്ക് നൽകുകയും ചെയ്തിരുന്നു. ഈദിന് മുസ്ലിംങ്ങളുടെ വീടുകൾ സന്ദർശിച്ച് ആശംസകൾ നേരും, വിഷുവിന് ന്യൂനപക്ഷങ്ങൾ തിരിച്ച് ഹൈന്ദവരുടെ വീടുകളും സന്ദർശിക്കും. ഇത്തരത്തിൽ കേരളത്തിൽ ഉണ്ടായിരുന്ന മതസൗഹാർദം വീണ്ടെടുക്കുകയാണ് ലക്ഷ്യം. നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കും. ഇതിനായി കേരളത്തിലെ ന്യൂനപക്ഷങ്ങളോട് ചേർന്ന് പ്രവർത്തനം വ്യാപിപ്പിക്കും. നിലവിൽ ബി.ജെ.പിക്ക് ഒപ്പം അല്ലെങ്കിലും നരേന്ദ്രമോദിയോട് ഇഷ്ടമുള്ളവരുണ്ട്. അവരെ കണ്ടെത്തി ലോക്സഭാമണ്ഡലങ്ങളിൽ ‘മോദിമിത്രങ്ങൾ’ ഉണ്ടാക്കി മോദിസർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ താഴെതട്ടിൽ എത്തിക്കും. ത്രിപുര, മേഖാലയ, നാഗാലാന്റ്  എന്നിവിടങ്ങളിലെ തിരഞ്ഞെടപ്പിൽ ബി.ജെ.പി. വിജയം ആവർത്തിച്ചു. കേരളത്തിലും ബി.ജെ.പി. ഭരണത്തിൽ വരുന്ന സാഹചര്യം ഉണ്ടാവുമെന്നും  ജമാൽ സിദ്ദിഖ് പറഞ്ഞു. ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റുമാരായ നോബിൾ മാത്യു, ഡോ. അബ്ദുൾസലാം, ന്യൂനപക്ഷ മോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് ആന്റണി, സുമിത്ത് ജോർജ്, ബി.ജെ.പി. വയനാട് ജില്ലാ പ്രസിഡന്റ് കെ.പി. മധു എന്നിവരും ഒപ്പമുണ്ടായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *