കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ ഒ.പി
കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ 16 വയസ്സുവരെയുള്ള കുട്ടികളുടെ രോഗങ്ങള്‍ക്ക് എല്ലാ ശനിയാഴ്ചയും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ സ്‌പെഷ്യല്‍ ഒ.പി വിഭാഗം പ്രവര്‍ത്തിക്കും. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, അമിത വികൃതി, അപസ്മാരം, വളര്‍ച്ചാ വൈകല്യങ്ങള്‍, പഠനവൈകല്യങ്ങള്‍, വിളര്‍ച്ച, തൂക്കക്കുറവ്, അമിതവണ്ണം, മറ്റു ദഹനപ്രശ്‌നങ്ങള്‍, ഇടക്കിടെ ഉണ്ടാകുന്ന പനി, ചുമ, കഫക്കെട്ട് ആസ്ത്മ, അലര്‍ജി തുടങ്ങിയ ശ്വാസകോശരോഗങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാകും. ഫോണ്‍: 04936 207455.



Leave a Reply