April 17, 2024

കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്രോത്സവം ഏപ്രില്‍ ആറിന് ആരംഭിക്കും

0
Img 20230304 120328.jpg
കല്‍പ്പറ്റ: കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്രോത്സവം 2023 ഏപ്രില്‍ ആറിന് ആരംഭിച്ച് ഏപ്രില്‍ 10ന് രാത്രി അവസാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആറാം തിയ്യതി വ്യാഴാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, തൃകാലപൂജ, വൈകുന്നേരം 6ന് ദിപാരാധന, 7ന് മുനിപൂജ, 7.30ന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.
ഏപ്രില്‍ 7ന് വെള്ളിയാഴ്ച രാവിലെ 5.30ന് ഗണപതിഹോമവും വിശേഷാല്‍ പൂജകളും നടക്കും. വൈകുന്നേരം 4.30ന് വാദ്യമേളം, ശിങ്കാരിമേളം, നാസിക് ഡോള്‍, പൂക്കാവടി, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഉള്ള കൊടിമരഘോഷയാത്ര സിവില്‍ സ്റ്റേഷന് സമീപമുള്ള പന്തിമൂല ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് ക്ഷേത്രത്തില്‍ എത്തുന്നു. വൈകുന്നേരം 6ന് കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കും. 6.20ന് ദീപാരാധന തുടര്‍ന്ന് രാത്രി 8ന് കരകം എഴുന്നിള്ളത്ത് (റാട്ടക്കൊല്ലി ശ്രീ മലയാളത്തമ്മ പരിസരത്ത് നിന്നും താലപ്പൊലി, വിവിധ വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടും)
ഏപ്രില്‍ 8ന് ശനിയാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, തൃകാലപൂജകള്‍, വിശേഷാല്‍ ഉത്സവ പൂജകള്‍, ഉച്ചക്ക് 12 മണിക്ക് അന്നദാനം. വൈകുന്നേരം 6.15ന് ദീപാരാധന തുടര്‍ന്ന് പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനേയും രാമായാണമാസ ആചരണ പ്രക്രിയയില്‍ പങ്കാളികളായ വ്യക്തികളെയും ആദരിക്കല്‍ ചടങ്ങ് നടക്കും. 7 മണിക്ക് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, മറ്റ് കലാപരിപാടികളും നടത്തുന്നതാണ്.
ഏപ്രില്‍ 9ന് ഞായറാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, 9ന് ശിങ്കാരിമേളം, വൈകുന്നേരം 4ന് മാരിയമ്മന്‍ ക്ഷേത്ര മാതൃസമിതി അംഗങ്ങള്‍ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര കളി, 6ന് ദീപാരാധന, 7ന് തായമ്പക, 7.30 മുതല്‍ കാഴ്ചവരവുകള്‍ക്കുള്ള സ്വീകരണം, രാത്രി 12ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള നഗരപ്രദക്ഷിണ ഘോഷയാത്ര, പുലര്‍ച്ചെ 3ന് കനലാട്ടം, 5 മണിക്ക് ഗുരുസി ആട്ടം എന്നിവ നടത്തും.
ഏപ്രില്‍ 10 തിങ്കളാഴ്ച വൈകുന്നേരം 6.30ന് ദീപാരധന തുടര്‍ന്ന് കരകം ഒഴുക്കല്‍ ചടങ്ങുകള്‍ 8 മണിക്ക് വനപൂജയോടുകൂടിയുള്ള ഉത്സവസമാപനവും നടക്കും. പിന്നീട് നട തുറക്കുന്ന ദിവസം 2023 ഏപ്രില്‍ 14 വെള്ളിയാഴ്ച രാവിലെ 5.30ന് ആയിരിക്കും.ഉത്സവാഘോഷ വിജയത്തിനായി 251 അംഗ സ്വാഗതസംഗം രൂപീകരിക്കുകയും താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുക്കുകയും ചെയ്തു.
എം. മോഹനന്‍ (ജനറല്‍ കണ്‍വീനര്‍), കെ.രാജന്‍ (കണ്‍വീനര്‍, ഫിനാന്‍സ് കമ്മറ്റി), വി.കെ.ബിജു, സനില്‍കുമാര്‍, ആര്‍. മോഹന്‍കുമാര്‍ (ഓഫീസ് നിര്‍വ്വഹണ സമിതി കണ്‍വീനര്‍മാര്‍), ഗിരീഷ് കല്‍പ്പറ്റ (കണ്‍വീനര്‍ പ്രോഗ്രാം കമ്മിറ്റി), എ.സി.അശോക് കുമാര്‍ (കണ്‍വീനര്‍, ഭക്ഷണ കമ്മറ്റി), മോഹന്‍ പുല്‍പ്പാറ (കണ്‍വീനര്‍, കലവറ സമിതി), ഗ്രീഷിത്ത് അമ്പാടി (കണ്‍വീനര്‍, അലങ്കാര കമ്മറ്റി), പി. സുരേഷ് കുമാര്‍ (കണ്‍വീനര്‍, ലോ&ഓര്‍ഡര്‍), കെ.ഡി.രാജന്‍ (കണ്‍വീനര്‍, ക്ഷേത്രകാര്യസമിതി), ബാലമുരുകന്‍, ചന്ദ്രിക ഗോപാലകൃഷ്ണന്‍ (കണ്‍വീനര്‍മാര്‍, ഘോഷയാത്ര കമ്മറ്റി), ദാസ് കല്‍പ്പറ്റ, സതീശ്കുമാര്‍ (കണ്‍വീനര്‍മാര്‍, ലൈറ്റ് & സൗണ്ട്), ചന്ദ്രന്‍ചൂഢാമണി, ഷാജു ഗുരുശ്രീ (കണ്‍വീനര്‍മാര്‍, പബ്ലിസിറ്റി)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *