യുവാക്കളിൽ ഉണരേണ്ടത് കായിക ലഹരി: അഡ്വ .ടി . സിദ്ധിഖ് എം.എൽ.എ

പുതുശ്ശേരിക്കടവ്: യുവാക്കളിലും വിദ്യാർത്ഥി സമൂഹത്തിലും ഉണരേണ്ടത് കായിക ലഹരിയാണന്ന് അഡ്വ .ടി .സിദ്ധിഖ് എം.എൽ.എ.
പുതുശേരിക്കടവ് യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച വോളി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലകളിൽ നിന്ന് കായിക വിനോദങ്ങൾ പടിയിറങ്ങുമ്പോഴാണ് പലരും ലഹരിയുൾപ്പെടെയുള്ള മേഖലകളിലേക്ക് തിരിയുന്നത്. ലഹരികൾക്ക് അടിമപ്പെടുന്നത് ഒരു പരിധി വരെ തടയാൻ കായിക മേഖലക്ക് കഴിയും. യോഗത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് ഇബ്രാഹിം പള്ളിയാൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ,വാർഡ് മെമ്പർ ഈന്തൻ ബഷിർ ,ജോണി നന്നാട്ട്, എൻ.പി ഷംസുദ്ധീൻ, ക്ലബ് സെക്രട്ടറി ജോൺ ബേബി, ജനറൽ കൺവീനർ അഷ്റഫ് വെങ്ങണക്കണ്ടി, ട്രഷറർ ഇബ്രാഹിം പ്ലാസ, കെ. മുഹമ്മദലി മാസ്റ്റർ ,അഷ്റഫ് മീറങ്ങാടൻപ്രസംഗിച്ചു. ഓവറോൾ നേടിയ കല്ലേരി വോളി ടീമിന് പുറത്തുട്ട് നാരായണൻ & കുഞ്ഞുമോൾ സ്മാരക ട്രോഫിയും ,റണ്ണേഴ്സ് അപ്പ് നേടിയ യംഗ് ഫൈറ്റേഴ്സ് വോളി ടീമിന് മഠത്തിൽ മമ്മൂട്ടി സ്മാരക ട്രോഫിയും സമ്മാനിച്ചു.



Leave a Reply