June 26, 2026

വെങ്ങപ്പള്ളി ആർ സി എൽ പി സ്കൂൾ വാർഷികാഘോഷം വിപുലമായി ആഘോഷിച്ചു

0
IMG_20230305_162048.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ആർ സി എൽ പി സ്കൂൾ 80 ആം വാർഷികാഘോഷ മേളം 2023 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ചടങ്ങ് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ എ റഹ് മാൻ അദ്ധ്യക്ഷനായി.വിരമിക്കുന്ന വൈത്തിരി എ ഇ ഒ വി മോഹനന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം നാസർ ഉപഹാരം നൽകി. സ്കൂൾ മാനേജർ ഫാ: സെബാസ്റ്റ്യൻ കാരെക്കാട്ട് അനുഗ്രഹ പ്രഭാഷണവും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷംന റഹ്മാൻ സമ്മാനദാനവും നടത്തി.
ആശംസകളർപ്പിച്ച് വാർഡ് മെമ്പർമാരായ കെ എ രാമൻ, ശ്രീജ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ജോസഫ് പ്ലാറ്റോ പിടിഎ വൈസ് പ്രസിഡന്റ് വിപിൻ ജോസ്, മദർ പിടിഎ പ്രസിഡന്റ് സമിത, നാസർ പച്ചൂരാൻ എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് ജാസി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിജി ഡിക്കോസ്റ്റ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *